Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓരോ പദവും തീര്‍ഥം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 06:46 pm IST
in Samskriti

ച്യവനൻ പറഞ്ഞു: ‘അങ്ങയുടെ രാജ്യത്തേയ്‌ക്ക് എന്നെ ദൂതിനയക്കാൻ തക്കവണ്ണം ഞാനും ഇന്ദ്രനും തമ്മിൽ എന്താണ് ബന്ധം? ഒന്ന് മനസ്സിലാക്കുക. ഭൃഗുവിന്റെ പുത്രനായ ഞാൻ സർവ്വ സ്വതന്ത്രനാണ്. എനിക്ക് ദേവേന്ദ്രന്റെ ദൂത് പണിയൊന്നുമില്ല. നർമ്മദാ നദീ തീരത്ത് സ്‌നാന സമയത്ത് വലിയൊരു സർപ്പം എന്നെ പിടികൂടി. വിഷ്ണുവിനെ സ്മരിക്കയാൽ ആ പാമ്പിന്റെ വിഷം നിർവീര്യമായി. അതെന്നെ കൈവിടുകയും ചെയ്തു. ഇപ്പോൾ ഇതാ അങ്ങയെ കാണാനും യോഗം വന്നു. ഞാനും അങ്ങയെപ്പോലെ വിഷ്ണുഭക്തനാണ് എന്നറിഞ്ഞാലും.’

മഹർഷിയുടെ മധുരവചനം കേട്ട് സന്തുഷ്ടനായ പ്രഹ്ലാദൻ ഭൂമിയിലും സ്വർഗ്ഗത്തിലും പാതാളത്തിലും ഇങ്ങിനെ മൂന്നു ലോകത്തുള്ള പുണ്യതീർത്ഥങ്ങളെപ്പറ്റി മുനിയോട് ചോദിച്ചു.

ച്യവനൻ പറഞ്ഞു: ‘സംശുദ്ധമായ മനസ്സ്, വാക്ക്, കർമ്മം എന്നിവയുള്ളവർക്ക് ഓരോ പദവും തീർത്ഥം തന്നെ. ദുഷ്ചിന്തയുള്ളവർക്ക് സാക്ഷാൽ ഗംഗയും പൊട്ടക്കുഴിയാണ്. മനസ്സ് പാപപങ്കമില്ലാതെയാണെങ്കിൽ എല്ലായിടവും പുണ്യ തീർത്ഥങ്ങളായിത്തീരും.

ഗംഗാ തീരത്ത് പലതരം ആളുകൾ ജീവിക്കുന്നു. അവരുടെ കുടിലുകളും കൊട്ടാരങ്ങളും ജനപദങ്ങളും എല്ലാം ഓരോരോ ജനങ്ങളുടെ പാർപ്പിടങ്ങൾ ആണല്ലോ. ആ ജനങ്ങൾ ഗംഗാ ജലമാണ് കുടിക്കുന്നത്. മൂന്നുനേരം കുളിക്കുന്നതും അതിലാണ്. മ്ലേഛന്മാർ, കാട്ടുവർഗ്ഗക്കാർ, വണിക്കുകൾ, രാജാക്കന്മാർ എല്ലാം ആ കൂട്ടത്തിലുണ്ട്. അവരിൽ ആർക്കാണ് ശുദ്ധമാനസമുള്ളത്? മനസ്സാണ് എല്ലാറ്റിന്റെയും ഹേതു. സംശുദ്ധി ആഗ്രഹിക്കുന്നവർ ആദ്യം തന്നെ മനസ്സ് ശുദ്ധമാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

മനസ്സിൽ കാപട്യവുമായി പുണ്യ തീർത്ഥത്തിൽ വിഹരിക്കുന്നവർ ചെയ്യുന്ന പാപങ്ങൾ അനന്തമായി പെരുകുന്നു. കാട്ടുവെള്ളരിക്ക എത്ര പാകം വന്നാലും സ്വാദിഷ്ടമാവുകയില്ല. പാപികളെത്ര തീർത്ഥങ്ങളിൽ കുളിച്ചാലും അവരുടെ പാപക്കറ ഇല്ലാതാവുകയില്ല. ശുഭേച്ഛയുള്ളവർ മനസ്സ് നിർമ്മലമാക്കി വയ്‌ക്കണം. അതിൽ നിന്നേ ദ്രവ്യശുദ്ധിയുണ്ടാവൂ. അപ്പോൾ കർമ്മ ശുദ്ധിയും താനേ സംജാതമാവും. അപ്പോൾ തീർത്ഥാടനത്തിനു ഫലപ്രാപ്തിയായി. ഇങ്ങിനെയല്ലാതെ വെറുതെ പുണ്യതീർത്ഥങ്ങളിൽ പോയതുകൊണ്ട് പ്രയോജനമില്ല. ഭൂതകരുണ, നീചസംസർഗ്ഗം ഇല്ലാതിരിക്കുക, എന്നിവയും അനിവാര്യമാണ്.

പുണ്യ തീർത്ഥങ്ങൾ ഏതെല്ലാമെന്ന് ഇനി ഞാൻ പറയാം. ആദ്യ, നൈമിഷം, പിന്നെ പുഷ്‌കരം, ചക്രതീർത്ഥം. പിന്നെ അനവധി തീർത്ഥങ്ങൾ ഭൂമിയിലുണ്ട്. പുണ്യസ്ഥാനങ്ങളും അങ്ങനെ തന്നെ.’

വ്യാസൻ തുടർന്നു: ച്യവന മഹർഷിയുടെ വാക്കുകൾ കേട്ട് നൈമിഷത്തിൽ പോകണം എന്ന് പ്രഹ്ലാദൻ തീരുമാനിച്ചു. അതിനുള്ള ഏർപ്പാടുകൾ ചെയ്യാൻ രാജഭടന്മാരെ ഏർപ്പാടാക്കി. ‘മഹാന്മാരെ, നമുക്ക് മഞ്ഞപ്പട്ടുടുത്ത ആ അച്യുതനെ കാണാൻ ഉടനെ പുറപ്പെടാം’

വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ പ്രേരണയാൽ ദൈത്യർ രാജാവിനോടൊപ്പം പാതാളം വിട്ടു നൈമിഷത്തിലെയ്‌ക്ക് പുറപ്പെട്ടു. അവിടെയെത്തി ഭക്തിയോടെ സ്‌നാനം ചെയ്തു. പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചു. ഒടുവിൽ അവർ മഹാ പുണ്യനദിയായ സരസ്വതീതീർത്ഥത്തിൽ എത്തിച്ചേർന്നു. തെളിഞ്ഞ ജലം ശാന്തമായി ഒഴുകുന്ന ആ സരസ്വതീ തീർത്ഥത്തിൽ പ്രഹ്ലാദൻ വിധിയാം വണ്ണം സ്‌നാനം കഴിച്ചു. പ്രസന്നമായ മനസ്സോടെ ദാനാദി കർമ്മങ്ങൾ ചെയ്ത് പ്രഹ്ലാദൻ ആ പുണ്യഭൂമിയിൽ കഴിഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

Kerala

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.