കാസര്‍കോട്: ഐഎസ് വിഷയത്തില്‍ ഇടത് വലത് മുന്നണികള്‍ കാണിക്കുന്ന മൗനം അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. സിപിഎം സെക്രട്ടറിയേറ്റ നടത്തിയിരിക്കുന്ന പ്രസ്ഥാവന അപഹാസ്യവും അപലപനീയവുമാണ്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ജില്ലയില്‍ നിന്നുള്ള എം.പിയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരും മൗനം പാലിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. മനുഷ്യത്വം നശിച്ച ക്രൂരകൃത്രമാണ് ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുകയെന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ രാഷ്ട്രീയ പാര്‍ട്ടികളും, പൊതു സമൂഹവും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: