പൊയിനാച്ചി: കേരളത്തിലെ ഐഎസ് സാന്നിദ്ധ്യവും ലൗ ജിഹാദും വിദ്യാര്‍ത്ഥികളുടെ തിരോധാനവും ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദികളുടെ പ്രവര്‍ത്തന കേന്ദ്രമായ പൊയിനാച്ചി ഡന്റല്‍ കോളേജിലേക്ക് എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മത തീവ്രവാദം ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ സര്‍ക്കാരും പോലീസ് മേധാവികളും തയ്യാറാകണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു.
തീവ്രവാദികളുടെ ഈറ്റില്ലമായി കേരളം മാറുകയാണ്. കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ നേതൃത്വം കപട മതേതരത്വത്തിന്റെ വക്താക്കളായി മാറി. ഇവരുടെ രാഷ്ട്രീയ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഒ.നിധീഷ് പറഞ്ഞു.
പൊയിനാച്ചി ഡന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപിക്കുന്ന ഇസ്ലാമിക തീവ്രവാദം നാടിനു ആപത്താണെന്നും, കോളേജിലെ ചില അദ്ധ്യാപകരുടെ പ്രവര്‍ത്തനം നിഗൂഢമാണെന്നും മാര്‍ച്ചില്‍ സംസാരിച്ചു കൊണ്ട് എബിവിപി സംഭാഗ് സംഘടനാ സെക്രട്ടറി കെ.കെ മനോജ് കുറ്റപ്പെടുത്തി. കേരളത്തിലെ ഭീകരവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐയെ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
എബിവിപി കോഴിക്കോട് സംഭാഗ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കെ.കെ.മനോജ്, സംസ്ഥാന സമിതിയംഗങ്ങളായ അജയ്കൃഷ്ണന്, ചന്ദ്രഹാസന്‍, എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത്, ജോയിന്റ് കണ്‍വീനര്‍മാരായ ശ്രീഹരി, പ്രണവ്, കാഞ്ഞങ്ങാട് നഗര്‍ പ്രസിഡന്റ് നിഖില്‍, സെക്രട്ടറി ഹരിദാസ്, കാസര്‍കോട് നഗര്‍ കണ്‍വീനര്‍ ആദര്‍ശ്, സനു, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
കേരളത്തിലെ ഐഎസ് സാന്നിദ്ധ്യം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊയിനാച്ചി ഡന്റല്‍ കോളേജിലേക്ക് എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്
പൊയിനാച്ചി ഡന്റല്‍ കോളേജിലേക്ക് നടത്തിയ
മാര്‍ച്ച് പോലീസ് തടയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: