തവനൂര്‍: തവനൂര്‍ സര്‍ക്കാര്‍ കോളേജിന് വില്ല്വമംഗലം സ്വാമിയാരുടെ പേര് നല്‍കണമെന്ന് യുവമോര്‍ച്ച നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഭാഷാപണ്ഡിതനും തവനൂരിന്റെ സാംസ്കാരിക ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വവുമാണ് വില്ല്വമംഗലം സ്വാമിയാര്. അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന നല്കുന്നതില് അവഗണനയാണ് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ കാണിച്ചത്. അതിന് പരിഹാരം കാണാനുള്ള അവസരമായി ഇതിനെ കാണണമെന്നും പ്രീണനരാഷ്ട്രീയത്തിന്റെ മാനദണ്ഡമായി കോളേജിന്റെ നാമകരണം മാറരുതെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ എ.വി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.അശോകന്, പൊല്‍പ്പാക്കര. രജിത്ത്, ടി.പി.വാസുദേവന്‍, നിധീഷ്, അജീഷ് എടപ്പാള്‍, ജിനേഷ്, അനീഷ് തവനൂര്‍, വി.കെ,സുഭാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: