പരപ്പനങ്ങാടി: കര്‍ക്കിടക മാസത്തില്‍ ഭവനങ്ങളില്‍ ആചരിക്കേണ്ട അനുഷ്ഠാനങ്ങളെക്കുറിച്ച് രാമായണ പ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണ സദസ്സ് സംഘടിപ്പിച്ചു. ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനില്‍ നടന്ന പരിപാടിയില്‍ വിളയില്‍ മുരളി മാസ്റ്റര്‍ സംസാരിച്ചു.
കര്‍ക്കിടക മാസത്തില്‍ നെടുവയിലെ അഞ്ച് ക്ഷേത്രങ്ങളിലും അഖണ്ഡരാമായണ പാരായണവും നാലമ്പല യാത്രയും സംഘടിപ്പിക്കുമെന്ന് രാമായണ പ്രചാരസഭയുടെ ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ കൊച്ചു നാരായണക്കുറുപ്പ് തലാശേരി, പി.മനോജ്, രണദേവ്, സി.വിജയന് കെ.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: