പുലാമന്തോള്‍: പാലൂര് മേതൃകോവില്‍ ക്ഷേത്രക്കുളം സംരക്ഷിക്കാന്‍ നടപടികളായി. ആദ്യഘട്ടത്തില്‍ പാലൂരിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുളം വൃത്തിയാക്കി. കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ഒപ്പം ചേര്‍ന്നു. ഒരു നാടിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് അമ്പലകുളം വൃത്തിയാക്കിയത്. കഴിഞ്ഞ ദിവസം ഈ പുരാതന ക്ഷേത്രകുളത്തിന്റെ തകര്‍ച്ചയെപ്പറ്റി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. പൈതൃകവും പാരമ്പര്യവും വിളിച്ചറിയിക്കുന്ന ഇത്തരം ക്ഷേത്ര കുളങ്ങള്‍ സംരക്ഷിക്കാന്‍ പഞ്ചായത്ത് അധികൃതരെ സമീപിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: