കുറവിലങ്ങാട്; മണ്ണയ്‌ക്കനാട് ഓലിക്കാട്ട്മലയില്‍ 22 വീടുകളിലെ വളര്‍ത്തുനായ്‌ക്കള്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച പേപ്പട്ടിയുടെ ആക്രമണം തിങ്കളാഴ്ച രാവിലെ 11 വരെനീണ്ടുനിന്നു. പത്തുമണിക്കുറോളം നീണ്ട പേപ്പട്ടിയുടെ വിളയാട്ടത്തിനൊടുവില്‍ നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊന്നു. ഓലിക്കാട്ട്മല പ്രദേശത്തെ ജനങ്ങളെയാകെ ഭയവിഹ്വലരാക്കിയ ആക്രമണം ആരംഭിച്ചത് അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു വളര്‍ത്തുനായ്‌ക്കള്‍ക്കുനേരെ പേപ്പട്ടിയുടെ ആക്രമണത്തേത്തുടര്‍ന്നള്ള ശക്തമായപട്ടികുരകേട്ടാണ് മിക്കവീട്ടുകാരും ഉറക്കമുണര്‍ന്നത് വീടിനുപുറത്തിറങ്ങി പലരും നോക്കിയെങ്കിലും സംഭവത്തിന്റെ ഗൗരവം പലര്‍ക്കും ആദ്യഘട്ടത്തില്‍മനസ്സിലായില്ല. തുടര്‍ന്ന് സമീപവീടുകളിലേക്കെല്ലാം ആക്രമണംബാധിച്ചതോടെയാണ് പേപ്പട്ടിയുടെ ആക്രമണമാണ് എന്ന് ജനങ്ങള്‍തിരിച്ചറിഞ്ഞത്. ഇതോടെ സമീപവീടുകളിലേക്കെല്ലാം ഫോണിലൂടെ വിവിരം അറിയിച്ചതിനാല്‍ ജനങ്ങള്‍ജാഗ്രതപാലിച്ച് വീടുകള്‍ക്കുപുറത്തിറങ്ങാതിരുന്നതാനാല്‍ ആളുകള്‍ക്ക് കടിയേല്‍ക്കാതെ രക്ഷപെട്ടു. പുലര്‍ച്ചയെടെ നാട്ടുകാര്‍സംഘടിച്ചുനടത്തിയ തിരച്ചിലിനൊടുവിലാണ് 11 മണിയോടെ പേപ്പട്ടിയെ കണ്ടെത്തിതല്ലിക്കൊല്ലുന്നതും. തുടര്‍ന്ന് കടിയേറ്റനായ്‌ക്കളില്‍മിക്കതിനേയും നാട്ടുകാര്‍ തല്ലിക്കൊന്നു.
















