ജെയ്സണ്‍
ചാലക്കുടി: നിരവധി ഭവന മോഷണ കേസിലെ പ്രതി സുനാമി ജെയ്സണ്‍ പിടിയില്‍.ചാലക്കുടി പരിയാരം കമ്മളം സ്വദേശി ചേരിയേക്കര ജെയ്സണ്‍ സുനാമി ജെയ്സണെയാണ് ചാലക്കുടി സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ക്രിസിപ്പിന് സാം സംഘവും ചേര്‍ന്ന് എറണാക്കുളത്ത് നിന്ന് പിടികൂടിയത്.
ഒന്നര വര്‍ഷം മുന്‍പ് കളവ് കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് പ്രതി വിവിധ ജില്ലകളിലായി മുപ്പതില്പരം മോഷണം ഭവന ഭേദനം നടത്തി.ചാലക്കുടി പോലീസ് പ്രതിയെ അന്വേക്ഷിക്കുന്നുണ്ടെന്ന മനസിലാക്കിയതിനാല്‍ ബാഗ്ലൂരിലേക്ക് കടക്കുകയായിരുന്നു.തുടര്‍ന്ന് കോയമ്പത്തൂര്‍ വേളാംങ്കണ്ണി,മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു.രാത്രി സമയങ്ങളില്‍ തീവണ്ടിയില്‍ കേരളത്തിലെത്തി മോഷണം നടത്തി പോവുകയായിരുന്നു.
രാത്രി സമയങ്ങളില്‍ മോഷണത്തിന് വീടുകള്‍ കണ്ടെത്തുന്നതിനിടയില്‍ ജനലകുള് തുറന്ന് കടക്കുന്ന വീടുകളിലെ ജനലുകളിലൂടെ കൈ കടത്തി ഉറങ്ങുന്ന സ്ത്രീകളുടേയും ആഭരണങ്ങള്‍ ഊരിയെടുക്കുന്നതും ഇയാളുടെ രീതിയാണ്.ചാലക്കുടി സ്റ്റേഷനിലെ പരിയാരം,കമ്മളം,വെളള്ളാംച്ചിറ,പടിഞ്ഞാറെ ചാലക്കുടി,കൊരട്ടി പോലീസ് സ്റ്റേഷന് പരിധിയിലെ നാലുകെട്ട്,അന്നനാട് പാമ്പൂത്തറ,കൊടകര സ്റ്റേഷന് പരിധിയിലെ പേരാമ്പ്ര ചെറുകുന്ന്,കക്കാട്ടുകാവ്, കലിക്കല്‍ അമ്പലം,ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വീട്,തൃശ്ശൂര്‍ നെടുപുഴയിലെ വടൂക്കരയില്‍ ഒരു വീട്,പാലക്കാട് ജില്ലയിലെ ഒതുങ്ങോടില് വിദേശ മലയാളിയുടെ വീട്എറണാക്കുളം ജില്ലയിലെ അഞ്ചല്‍ പെട്ടിയിലെ ഒന്ന്,മട്ടാംഞ്ചേരിയിലെ കൂവപാടം എന്നിവിടങ്ങളില്‍ വാതിലൂകളുടെ പൂട്ട് തകര്‍ത്ത് കയറി സ്വര്‍ണ്ണവും പണവും മൊബൈല്‍ ഫോണൂകളും ക്യാമറ വാച്ച് തുടങ്ങിയവയും കളവ് ചെയ്യുകയും കൊരട്ടി മേലൂരിലെ പുഷ്പഗിരിയിലെ ഒരു വീട്,കൊടകരയിലെ പേരാമ്പ്രയിലെ ഒരു വീട്ടില്‍ മോഷണ ശ്രമവും നടത്തിയിരുന്നു.
ചാലക്കുടി കമ്മളത്തെ വീട്ടിലെ മോഷണ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.മോഷണ വസ്തുക്കള്‍ പാലക്കാട്,ആലുവ,ചാലക്കുടി, എന്നിവിടങ്ങളില്‍ മറ്റുള്ളവരെ കൊണ്ട് പണയം വെക്കുകയുംവില്ക്കുകയുമാണ് ചെയ്തിരിക്കുന്നത്.
ഇത്തരത്തില്‍ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനും നയിക്കുന്നതിനും അനാശാസ്യ പ്രവൃത്തികള്‍ക്കുമാണ് ചിലവാക്കിയിരുന്നത്.നിരവധി തവണ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട് പ്രതി.പത്തനംതിട്ട ജില്ലയിലെ റാന്നി,ആലപ്പുഴ ജില്ലയിലെ മാവേലിക്കര,എറണാക്കുളം ജില്ലയിലെ പെരുമ്പാവൂര്‍,കാലടി,അങ്കമാലി,തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി,ചാലക്കുടി,നെടുപുഴ,ഇരിഞ്ഞാലക്കുട,പാലക്കാട് സൗത്ത് എന്നിവിടങ്ങളിലായി മുപ്പതില്‍ പരം കേസുകള്‍ ഉണ്ട്.
ചാലക്കുടിയില്‍ കുറച്ച് നാളുകളായി മോഷണം വര്‍ദ്ധിച്ചതിനാല്‍ എസ്പി ആര്.നിശാന്തിനിയുടെ നിര്‍ദ്ദേശാനുസരണം ചാലക്കുടി ഡിവൈഎസ്പി എസ്.സജു,ചാലക്കുടി എസ്ഐ ടി.എസ്.റെനീഷ്,സിവില്‍ പോലീസുകാരായ എം.സതീശന്,സി.ബി.ഷെറിന്,വി.യു.സില്‍ജോ,ഷാജു എടത്താടന്‍,കെ.വി.സുനീഷ്,കെ.വി.സുകുമാരന്‍,ടി.സി.ജോഷി,സി.കെ.സുരേഷ്,പി.എം.മൂസ,ഷിജോ തോമാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: