മുളകുന്നത്തുകാവ് : എല്‍ഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ഗവ.മെഡിക്കല്‍ കോളേജിന് അവഗണന. തൃശൂര്‍ ജീല്ലയിലെ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് വേണ്ടി എംഎല്‍എ മാരുടെ താല്പര്യ പ്രകാരം കോടികള്‍ ബജറ്റില്‍ വകയിരുത്തിയെങ്കിലും പട്ടിണിപാവങ്ങളായ രോഗികള്‍ ഏറെ ആശ്രയിക്കുന്ന ഗവ. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒന്നും സംസാരിക്കുവാന്‍ ജില്ലയിലെ മൂന്ന് മന്ത്രിമാരടക്കം 14 എംഎല്‍എ മാരും തയ്യറായിട്ടില്ല. പരാതികള്‍ ഏറെ ഉണ്ടെങ്കിലും, ആധുനിക ചികിത്സാരംഗത്ത് വിദ്ഗമായ ചികിത്സ ലഭ്യമാക്കുന്ന മെഡിക്കല്‍ കോളേജുകളില്‍ മുന്‍പന്തിയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശൂപത്രി. കാര്യക്ഷതയോടെ പ്രവര്‍ത്തിക്കുവാന്‍ ഇനിയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാംകുളം എന്നിവിടങ്ങളില്‍ നിന്നുളള പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്രയമായിട്ടുളള മദ്ധ്യകേരളത്തിലെ ഈ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ഇപ്പോള്‍ തന്നെ സ്വകാര്യ ലോബികളുടെ ഇടപ്പെടല്‍ മൂലം തടസങ്ങള്‍ ഏറെയാണ്. അത്തരം ലോബികളുടെ ഇടപ്പെടലുകള്‍ മൂലം കാന്‍സര്‍ രോഗികള്‍ക്കുളള റേഡിയേഷന് യന്ത്രം എം.ആര്‍ഐ സ്കാന്‍, സിടി സ്കാന്‍ എക്സറേ യുണിറ്റുകള്‍, വിവിധ ഐസിയുകള്‍ കാത്താലാബ്, ഹൃദയ ശസ്ത്രക്രിയ സംവിധാനം, മിനി റീജയണല്‍ കാന്‍സര്‍ സെന്റര്‍, പാരമെഡിക്കല്‍ കോളേജ്, മാമ്മോഗ്രാം യന്ത്രം ഡോക്ടര്‍മാര്‍ അടക്കം നിരവധി ജിവനക്കാരുടെ കുറവുകള്‍, വാര്‍ഡുകളുടെ നവീകരണങ്ങള്‍ മറ്റു ഇതര അടിസ്ഥാന സൗകര്യങ്ങള്‍ കുടിവെളള പ്രശ്നം ഇങ്ങനെ നീളുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹരിക്കാതിരിക്കുവാന് വന്‍ നീക്കമാണ് വര്‍ഷങ്ങളായി നടന്ന് കൊണ്ടിരിക്കുന്നത്. ഒട്ടേറെ പരാധിനതകള്‍ നേരിടുന്ന മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ഒന്നും നല്‍കാതെ എല്‍ഡിഎഫ് സര്‍ക്കാരും മുന്‍ സര്‍ക്കാരിന്റെ പാത പിന്ന്തുടരുകയാണെന്നാണ് ജനം പറയുന്നത്. വകുപ്പു മന്ത്രിയും ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വിദ്യഭ്യാസ ഡയറക്ടര്‍, ജോ.സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന സംഘം സംസ്ഥാനത്തെ ഗവ.മെഡിക്കല്‍ കോളേജുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ പദ്ധതികള്‍ ഉണ്ടാക്കി ബജറ്റിന് മുമ്പ് ധനമന്ത്രിക്ക് നല്കുകയുണ്ടായിരുന്നു. എന്നാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് അവിടത്തെ പ്രിന്‍സിപ്പാള്‍ അടക്കമുളളവരുമായും ജില്ലയിലെ ജനപ്രതിനിധികളുമായും കൂടികാഴ്ച നടത്തി ചര്‍ച്ച ചെയ്യുവാന്‍ ആരോഗ്യമന്ത്രി തയ്യറായിട്ടില്ല. ആരോഗ്യമന്ത്രി ഇതുവരെ മദ്ധ്യ കേരളത്തിലെ ഏറ്റവും വലിയ ആശുപത്രിയായ ഗവ.മെഡിക്കല്‍ കോളേജ് മന്ത്രിക്ക് സന്ദര്‍ശിക്കുവാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ ആതുര ശൂശ്രൂഷരംഗത്തിനും വികസനത്തിനുമായി 100 കോടി രൂപ ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്. ഇത് പ്രഥമികരാഗ്യ കോന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ്, ക്ലിനിക്കുകള്‍, സബ്ബ സെന്ററുകള്‍ എന്നിവടങ്ങളിലേക്ക് പങ്ക്വെച്ചുവരുമ്പോള് പരാധിനതകള്‍ ഏറെയുളള തൃശൂര്‍ മെഡിക്കല്‍ കോളേജിന് പേരിനെരു തുകമാത്രമാണ് ലഭിക്കുക എന്നാണ് സൂചന, ആയതുകൊണ്ട് ജില്ലയിലെ നിയമസഭാസമാജികര്‍ ശക്തമായി ഇടപ്പെടണമെന്നാണ് രോഗികളുടെയും പൊതുജനത്തിന്റേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: