കോന്നി: പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി കറിവെച്ച യുവാവിനെ വനപാലകര്‍ പിടികൂടി. പുളിമുക്ക് പുളിക്കീഴ് വീട്ടില്‍ കുമാര്‍(34) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുകള്‍ വിനോദ്, ദിലീപ്, മണിക്കുട്ടന്( മനോജ്) എന്നിവര്‍ക്കായി അന്വേഷണം നടക്കുന്നു. ഞായറാഴ്ച രാത്രി 8.30 ് സൗത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഒ.ഷാജഹാന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടിയിലായത്. വിനോദിന്റെ വീട്ടില്‍ നിന്ന് പിടുകൂടി പെരുമ്പാമ്പിനെ കുമാറിന് നല്‍കുകകും ഇയാളും സുഹൃത്തുക്കളും സ്വന്തം വീട്ടില്‍ വെച്ച് ഇറച്ചിക്കറി വെച്ച ശേഷം പാമ്പിന്റെ നെയ്യ് ഒരുക്കുമ്പോഴായിരുന്നു വീട് വളഞ്ഞ് വനപാലകര്‍ കസ്റ്റഡിയിലെടുത്തത്. കോന്നി റേഞ്ച് ഓഫീസര്‍ നിബുകിരണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: