വായുദേവനെന്നും വായുഭഗവാനുമെന്നുമൊക്കെവിളിക്കുന്നതും ആദരിക്കുന്നതുമായ ഒരുഘടകമാണ് ഭാരതീയർക്ക് പഞ്ചഭൂതങ്ങളിലൊന്നായ വായു. ആയുസിന്റെ അറിവായ ആയുർവേദത്തിലും വായുവിന് സ്ഥാനമുണ്ട്. വായുശുദ്ധീകരണത്തിനുതകുന്ന പല ഹോമങ്ങളും യജ്ഞങ്ങളും ഭാരതീയ ആദ്ധ്യാത്മികതയുടെ ഭാഗമാണ്. വാസ്തുകലയിൽ വലിയ പാരമ്പര്യമുള്ള ഭാരതം വായുസഞ്ചാരത്തിനുതകുന്ന വിധത്തിലായിരുന്നു കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നത്. വായുപുത്രനായ ഹനൂമാന്റെ ഭക്തരായ ഭാരതീയർക്ക് എങ്ങനെ വായുവിനെ മലിനമാക്കാൻ കഴിയും. സഹസ്രാബ്ദങ്ങളായുള്ള ഈ വിശ്വാസവും കൂടി ശാസ്ത്രസ്‌ങ്കേതിക വിദ്യയ്‌ക്കും പരിസ്ഥിതി നിയമങ്ങൾക്കുമൊപ്പം നമ്മുടെ ഭരണ കർത്താക്കൾക്ക് പരിഗണിക്കാൻ കഴിഞ്ഞാൽ പ്രശ്‌നപരിഹാരം കൂടുതൽ എളുപ്പമാകും.
















