നീലേശ്വരം: നഗര പരിധിയിലെ റോഡുകള്‍ പൊട്ടി പൊളിഞ്ഞിട്ട് വര്‍ഷം പലതും കഴിഞ്ഞിട്ടും അധികൃതര്‍ കനിയാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത് നിന്നും ആരംഭിച്ച് ഉച്ചൂളികുതിര് വഴി കരുവാച്ചേരിയിലേക്ക് പോകുന്ന നഗരസഭ റോഡാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊട്ടിപൊളിഞ്ഞത്. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി നിരവധി തവണ നഗരസഭ ഓഫീസിലും, ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല, ഇതാണ് നാട്ടുകാരെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി നഗര സഭ ചെയര്മാന്, ഡിവിഷന് പ്രധിനിധി, എം എല്‍ എ എന്നിവരെ നാട്ടുകാര്‍ സമീപിച്ചിരുന്നു. നിരവധി മോഹന വാഗ്ദാനങ്ങളാണ് ഇവര്‍ നാട്ടുകാര്‍ക്ക് നല്‍കിയത്. ഉച്ചൂളികുതിര് റോഡുമായി ബന്ധപ്പെടുത്തി നാലോളം റോഡുകളാണ് നീലേശ്വരം നഗരത്തിലേക്ക് പോകുന്നത്. പ്രധാന റോഡായ മന്നംപുറം റോഡ് പൊട്ടി പൊളിഞ്ഞിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞു.
ഏകദേശം പതിനഞ്ചു വര്‍ഷമായി ഉച്ചൂളികുതിര് റോഡ് പൊട്ടിപൊളിഞ്ഞിട്ട്. കിലോമീറ്റര്‍ അപ്പുറമുള്ള സ്കൂളിലും, മദ്രസയിലേക്കും ഈ റോഡ് വഴി രാത്രി നൂറുകണക്കിന് വിദ്യര്‍ത്ഥികളാണ് നടന്ന് പോകുന്നത്. വര്‍ഷ കാലങ്ങളില്‍ മഴയില്‍ റോഡില്‍ രൂപാന്തരപ്പെടുന്ന വന്‍ ഗര്‍ത്തങ്ങളില്‍ വീണു നിരവധി കുട്ടികള്‍ക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. വര്‍ഷ കാലം കനക്കുന്നതോടെ റോഡില്‍ വെള്ള കെട്ട് രൂപാന്തരപ്പെട്ട് ഗതാഗതം ദുസ്സഹമാകും. റോഡിന്റെ ഇരുഭാഗത്തും ഓവുചാല്‍ നിര്‍മ്മിച്ച് റോഡിന്റെ വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യവുമായി ജില്ലാ കളക്ടര്‍, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. പ്രായമായ ആളുകള്‍ക്ക് പലതവണ കുഴിയില്‍ വീണ് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. നൂറോളം കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തെ റോഡിനാണ് ഈ ദുരവസ്ഥ. രോഗികളും, ഗര്‍ഭിണികളായ സ്ത്രീകളും, കുട്ടികളും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. വോട്ട് ചോദിക്കാനെത്തി വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു പോകുന്നവര്‍ പിന്നീട് തിരിഞ്ഞു നോക്കറില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. സ്വകാര്യ വാഹനം ഒഴിച്ച് മറ്റൊരു വാഹനവും ഇവിടെ വിളിച്ചാല്‍ വരാറില്ല. മാറി മാറി ഭരിച്ചവര്‍ പതിനഞ്ചു വര്‍ഷമായി ഈ പ്രദേശത്തോടുള്ള അവഗണന തുടരുകയാണ്.
പുഴയല്ല….റോഡ് തന്നെ. കോട്ടപ്പുറം-ഉച്ചൂളികുതിര്-കരുവാച്ചേരി റോഡ് പൊട്ടിപ്പൊളിഞ്ഞ് വെളളം കെട്ടിനില്‍ക്കുന്ന നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: