കാഞ്ഞങ്ങാട്: പരപ്പ പുലിയംകുളത്തെ പതിനാലുകാരനെ കാണാതായ സംഭവത്തില്‍ നാളിതുവരെ ഒരന്വേഷണവും നടന്നിട്ടില്ല. പരപ്പ പുലിയംകുളത്തെ റെജി-പുഷ്പ ദമ്പതികളുട മകന് പതിനാലു വയസുകാരനായ രൂപേഷിന് മൂന്നുവര്‍ഷം മുമ്പാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിന്നീട് ഒരു വിവരവും മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടില്ല. പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു അന്വേഷണവും നടന്നിട്ടില്ല. കാസര്‍കോട് ജില്ലയില്‍ തീവ്രവാദം ശക്തമായ സാഹചര്യത്തില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയില്‍പ്പെടുത്തി രൂപേഷിന്റെ തിരോധാനവും അന്വേഷിക്കണമെന്ന് ബിജെപി പരപ്പ ബൂത്ത് കമ്മറ്റി യോഗം അവശ്യപ്പെട്ടു. പ്രമോദ് വര്‍ണം അദ്ധ്യക്ഷത വഹിച്ചു. മധു വട്ടിപ്പുന്ന, കെ.കരിയന്‍, വിഷ്ണുകുമാര്‍ സംസാരിച്ചു. രഞ്ജിത് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: