ബന്തടുക്ക: എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയിട്ടും സാമ്പത്തിക പരാധീനതമൂലം പഠനം മുടങ്ങുമോ എന്ന് ആശങ്കയിലായ കുറ്റിക്കോല്‍ കളക്കരയിലെ ഉണ്ണിമായയുടെ മുഴുവന്‍ പഠനച്ചിലവുകളും സേവാഭാരതി വഹിക്കും. എസ്എസ്എല്‍സി പരീക്ഷയില്‍ അഞ്ച് എ പ്ലസ്സും മൂന്ന് എയും രണ്ട് ബി പ്ലസ്സും കരസ്ഥമാക്കി കളക്കരയിലെ ഒറ്റമുറി വീട്ടില്‍ മാതാവിന്റെയും സഹോദരങ്ങളുടേയും ഒപ്പം താമസിക്കുന്ന ഉണ്ണിമായയുടെ ദുരവസ്ഥ അറിഞ്ഞ സേവാഭാരതി ഉണ്ണിമായയെ സംരക്ഷിച്ച് പഠനസൗകര്യമൊരുക്കാന്‍ തയ്യാറാകുകയായിരുന്നു. തുടര്‍പഠനം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാമെന്ന് കാഞ്ഞങ്ങാട് സേവാഭാരതി പ്രസിഡന്റ് കെ.വി.ലക്ഷ്മണന്, സെക്രട്ടറി കെ.ബാലകൃഷ്ണന് എന്നിവര്‍ അറിയിച്ചു. കോഴിക്കോട് ചെറുവറ്റയില്‍ സേവാഭാരതി നടത്തുന്ന ബാലികാസദനത്തില്‍ താമസിച്ചുകൊണ്ട് ഉണ്ണിമായക്ക് ഇനി തുടര്‍ന്ന് പഠിക്കാം. സേവാഭാരതി പ്രവര്‍ത്തകരായ പി.സദാശിവന്, സി.അശോകന്, സി.വിനോദ്, സതീശന് പുളുവിഞ്ചി, കുറ്റിക്കോല്‍ എയുപി സ്കൂള്‍ അധ്യാപകന് കെ.ആര്.സാനു എന്നിവര്‍ ഉണ്ണിമായയുടെ വീട്ടിലെത്തിയാണ് സേവാഭാരതിയുടെ തീരുമാനം അറിയിച്ചത്.
ഉണ്ണിമായയും കുടുംബവും സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക: