മലപ്പുറം: ഡിഫ്തീരിയക്ക് പുറകെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. പൂക്കോട്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടിരിക്കുകയാണ്. മലയോര മേഖലയില്‍ ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാലിന്യപ്രശ്നമാണ് മഞ്ഞപിത്തം പടര്‍ന്ന് പിടിക്കുന്നതിന് പ്രധാന കാരണം. നിലമ്പൂര്‍, കാളികാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നു. ഇവിടെ മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിണര്‍ ഉള്‍പ്പെടെയുള്ള കുടിവെളള സ്രോതസുകള്‍ മലിനമാകുന്നതാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിന്റെ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: