മല്ലപ്പള്ളി: കൂടപ്പിറപ്പുകളുടെ നൊമ്പരം അറിയാത്ത ഒരാള്‍ മനുഷ്യന് എന്ന വിളിപ്പേരിന് അര്‍ഹനല്ല എന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി.തോമസ് പറഞ്ഞു.കുന്നന്താനം സ്വരാജ് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച് നല്കിയ നാല് ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും ഒന്നിച്ചു നിന്നാല്‍ വീടില്ലാത്ത ഒരാളും സംസ്ഥാനത്തുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് രാജേഷ്.എസ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. സേവന പ്രവര്‍ത്തനങ്ങള്‍ എല്ലാം ഈശ്വരീയമാണ്.സാമൂഹിക സമത്വമാണ് നമുക്കാവശ്യം. സമത്വം ഉണ്ടെങ്കിലെ നീതിയുണ്ടാവൂ എന്ന് മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹംപറഞ്ഞു.ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണക്കുറുപ്പ് ,എസ് ശ്രീലേഖ, ഷിനി.കെ.പിള്ള, ബാബു കൂടത്തില്‍, രജനി രതീഷ്, സേതുലക്ഷ്മി, പി.ടി. സുഭാഷ്, എം.പ്രമോദ്, ചന്ദ്രശേഖര കൈമള്‍, വി.എം.ജി. പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: