സംന്യാസത്തെകുറിച്ചും സംന്യാസിമാര്‍ക്ക് സമൂഹത്തോടുള്ള കടമകളെകുറിച്ചും ഗുരുദേവനുള്ളില്‍ ശക്തമായ കാഴ്‌ച്ചപ്പാടുണ്ടായിരുന്നു. സംന്യാസിമാര്‍ സമൂഹസേവനം വ്രതമായി സ്വീകരിക്കണം. അതായിരുന്നു അദ്ദേഹത്തിന്റെ മതം.
ഏതുകര്‍മ്മം ചെയ്യുമ്പോഴും അത് സന്തോഷത്തോടെ ചെയ്യണം. അങ്ങനെചെയ്യുന്നവരാണ് യഥാര്‍ത്ഥ സംന്യാസിമാര്‍. ആത്മ സമര്‍പ്പണമാണ് സന്തോഷത്തിന്റെ രഹസ്യം. സംന്യാസിമാര്‍ മമതയില്ലാതെ ധര്‍മ്മംചെയ്യണം. സമര്‍പ്പണംകൊണ്ടു മാത്രമേ അത് സാധിക്കൂ.
ഹൃദയം നിറഞ്ഞ കാരുണ്യവും ത്യാഗവും മറ്റുള്ളവരുടെ സുഖത്തിന് വേണ്ടി സ്വന്തം സുഖം ത്യജിച്ചുകൊണ്ടുള്ള സന്തോഷമാണ് സംന്യാസത്തെ അമൂല്യമാക്കുന്നത്.
















