പനത്തടി: കെട്ടിടമാലിന്യങ്ങള്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് കാല്‍നടയാത്രയും വാഹനപാര്‍ക്കിങ്ങും തടസമാകുന്നതായി പരാതി. കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ പനത്തടി ടൗണിന് സമീപമാണ് പൊളിച്ച് നീക്കിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ലോറിയില്‍ കൊണ്ട് വന്ന് തള്ളിയത്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന പനത്തടി ടൗണിലെത്തുന്ന സ്വകാര്യ വാഹനയാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് മണ്ണും കല്ലും ഇരുമ്പ് കമ്പിയുമടക്കമുള്ള മാലിന്യങ്ങള്‍ തള്ളിയത്. ഇതോടെ വാഹന ഉടമകളും കാല്‍നടയാത്രക്കാരും ദുരിതത്തിലായി. കഴിഞ്ഞ ദിവസം ടൗണില്‍ തന്നെയുള്ള സ്വകാര്യ വ്യക്തിയുടെ പഴകിയ കെട്ടിടം പൊളിച്ചപ്പോഴുണ്ടായ മാലിന്യങ്ങളാണ് ഇത്തരത്തില്‍ പൊതുസ്ഥലത്ത് നിക്ഷേപിച്ചത്. സ്കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ദുരിതമായ മാലിന്യ കൂമ്പാരം ഉടന്‍ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെട്ടിടമാലിന്യങ്ങള്‍ സംസ്ഥാന പാതയോരത്ത് കൂട്ടിയിട്ട നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: