കാസര്‍കോട്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 28 പേരാണ് ജില്ലയില്‍ നിന്നും ലൗ ജിഹാദെന്ന തീവ്രവാദ വിഷയത്തിലകപ്പെട്ട് ഇപ്പോള്‍ ഐഎസ് ഭികര സംഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആണുകളാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഹിന്ദു ഐക്യവേദി കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി പറഞ്ഞു കൊണ്ടിരിക്കുന്ന ലൗ ജിഹാദ് വിഷയങ്ങളില്‍ തീവ്രവാദ ബന്ധമുണ്ടെന്നും യുവതികളെയും യുവാക്കളെയും തീവ്രവാദത്തിന് റിക്രൂട്ട് ചെയ്യുകയാണെന്നും നിരവധി പ്രാവശ്യം അധികാരികള്‍ക്ക് മുന്നില്‍ തെളിവുകള്‍ സഹിതം പറഞ്ഞിരുന്നു. ഇതില്‍ അന്വേഷണം നടത്തുവാനോ കുറ്റക്കാരെ കണ്ടെത്തുവാനോ പോലീസും ഭരണകൂടവും തയ്യാറാവാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
ആയതിനാല്‍ ജില്ലയിലെ ലൗജിഹാദ് സംഭവങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിയും ധര്‍മ്മ രക്ഷാ സംയോജകനുമായ ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: