േബാവിക്കാനം: മദ്യം കുടുംബ ഭദ്രതയെ തകര്‍ക്കുന്ന ഏറ്റവും വലിയ രോഗമാണെന്നും കുടുംബ ഭദ്രത ഇല്ലാതായാല്‍ ഭാരതീയ സംസ്കാരം തന്നെ ഇല്ലാതാകുമെന്നും ഹിന്ദുഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി രാജന് മുളിയാര്‍ അഭിപ്രായപ്പെട്ടു.
മുളിയാര്‍ കുഞ്ചരക്കാന ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന മദ്യവര്‍ജന ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരത സംസ്കാരത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് കുടുംബങ്ങളാണ്. നമ്മുടെ മഹത്തായ കുടുംബസങ്കല്‍പ്പത്തെ ഇല്ലാതാക്കാന്‍ വിദേശികള്‍ വരെ ശ്രമിച്ച് പരാജയപ്പെട്ടതാണ്. ആ സ്ഥാനത്താണ് വിദേശ മദ്യഷാപ്പുകള്‍ വന്നത്. പെരുമ്പാവൂരിലെ ജിഷയുടെ ഘാതകന് മദ്യത്തിനടിമയായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. കേരളത്തില്‍ നടക്കുന്ന ക്രൂരകൃത്യങ്ങളില്‍ മദ്യാസക്തിയുടെ പങ്ക് ചെറുതല്ല. ലഹരി എന്ന വാക്കിനര്‍ത്ഥം ഹരിയില്‍ ലയിക്കുക എന്നാണ്. ശരിയായ ലഹരി ഭഗവാനാണ്. ആ ലഹരിയില്‍ ആരൊക്കെ ശരണം പ്രാപിക്കുന്നുവോ അവര്‍ക്കൊക്കെ മദ്യത്തില്‍ നിന്ന് ശരണം പ്രാപിക്കുവാനാകുമെന്നും രാജന് മുളിയാര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മദ്യവര്‍ജന സമിതി അദ്ധ്യക്ഷന്‍ നവീന്‍ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. ജയറാം മഞ്ചത്തായ, രാഘവന് ബെള്ളിപ്പാടി, രാജേന്ദ്ര കല്ലൂരായ, ഗോപാല ഷെട്ടി അരിവയല്‍, വാമന ആചാരി സംസാരിച്ചു. ജലക്ഷ്മി ഭട്ട് സ്വാഗതവും സുഗന്ധി ബോവിക്കാനം നന്ദിയും പറഞ്ഞു.
മദ്യവര്‍ജ്ജന ശിബിരം ഹിന്ദുഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി രാജന് മുളിയാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: