കാസര്‍കോട്: ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി 11ന് കേന്ദ്ര സര്‍വ്വകലാശാല പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഇ ദേവദാസന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ: കെ.പി സുരേഷ് അധ്യക്ഷതവഹിക്കും. ഡെപ്യൂട്ടി ഡിഎംഒ പ്രൊഫ എം.സി വിമല്‍രാജ് മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജനസംഖ്യാ വിസ്ഫോടനവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. ഡോ. ടി.വി പത്മനാഭന്, അഡ്വ: ടി കെ സുധാകരന്, ഡോ ഇ.വി ചന്ദ്രശേഖരന്, ഡോ: ശ്രീജിത്ത് കൃഷ്ണന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രൊഫ: സി ബാലന് മോഡറേറ്ററായിരിക്കും. കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍വര്‍ക്, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റുകളുമായി സഹകരിച്ചാണ് ആരോഗ്യവകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: