കാസര്‍കോട്: ഭരണമാറ്റത്തെ തുടര്‍ന്ന് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ സംസ്ഥാനത്ത് വ്യാപകമായി നടത്തുന്ന സ്ഥലംമാറ്റങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ഭാരവാഹികളുടെ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് നിലവിലുള്ള സ്ഥലമാറ്റ മാനദണ്ഡങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്റ്റാറ്റിയൂട്ടറി ആക്കണമെന്നും, 2013 മുതല്‍ ഏര്‍പ്പെടുത്തിയ പങ്കാളിത്ത പെന്ഷന് പുനപരിശോധിക്കുമെന്നുള്ള എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുന്‍ ജനറല്‍ സെക്രട്ടറി എ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: