കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് കഴിഞ്ഞ 4 ന് വിജ്ഞാപനം പുറപ്പെടുവിച്ച് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് നടപടികള്‍ ആരംഭിച്ചു. സ്ഥാനാര്‍ത്ഥികളാരും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന് പറഞ്ഞു. ഇന്നും, നാളെ യും അവധിയാണ്. 11 ന് തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയ്യതി. 12 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. 14 നാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ആവശ്യമുള്ള പക്ഷം 28 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെ വോട്ടെടുപ്പ് നടക്കും. 29 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: