ഉദുമ: തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ തീരദേശ വാസികള്‍ ഭീതിയിലായി. ഈ ഭാഗത്തെ 20 ഓളം മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള കടല്‍ഭിത്തി കഴിഞ്ഞ ദിവസം തകര്‍ന്നതോടെ ഈ ഭാഗത്തെ വീടുകള്‍ ഏത് നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. മോഹനന്, ചന്ദ്രന്, ദാസന്, സുരേഷന്‍, വത്സലന്‍, അനില്‍, രവി, രാഘവന്, കണ്ണന്, സാമിക്കുട്ടി, കൃഷ്ണന്, നാരായണന്, ചന്ദ്രന്, കുട്ടിയാന്, രാംദാസ് തുടങ്ങിയവരുടെ വീടുകള്‍ക്കാണ് ഭീഷണിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് സുരക്ഷാ ഭിത്തി തകര്‍ന്നത്. ഇതോടെ തിര കരയിലേക്ക് അടിച്ച് കയറുകയാണ്. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ശ്രീകാന്ത്, പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, ധീവരസഭ സംസ്ഥാന പ്രസിഡണ്ട് അഡ്വ. യു.എസ് ബാലന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: