ഉദുമ: ജില്ലയിലെ രാഷ്ട്രീയ ഭൂപടത്തില്‍ വന്‍ ചലനങ്ങള്‍ സൃഷിക്കുമെന്ന കണക്കു കൂട്ടലില്‍ ഉറ്റു നോക്കുന്ന ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതെ ഐഎന്‍എല്‍ നിലപാട് കടുപ്പിച്ചതോടെ പൊതു സമ്മതനെ നിര്‍ത്തി ഉപതെരഞ്ഞെടുപ്പില്‍ വിജയം കൊയ്ത് ജില്ലാ പഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കാമെന്ന സിപിഎം കണക്കു കൂട്ടലുകള്‍ക്ക് വന്‍ തിരിച്ചടി. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനു വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സമവായം ഉണ്ടാക്കാനാകാതെ തുടരുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.
പതിനേഴംഗ ജില്ലാ പഞ്ചായത്തില്‍ നിലവില്‍ ഇടതുവലതു മുന്നണികള്‍ക്കു ഏഴുവീതം സീറ്റും ബിജെപിക്കു രണ്ടു സീറ്റുമാണ് ഉള്ളത്. ഉദുമയില്‍ നിന്നു മത്സരിച്ചു വിജയിച്ച കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കിയത്. ഉപതെരഞ്ഞെടുപ്പില്‍ ഉദുമയില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാദൂരിനെതിരെ മത്സരിച്ചത് ഐഎന്‍എല്‍ ആയിരുന്നു.
ആറായിരത്തില്പരം വോട്ടിനു പാദൂര്‍ വിജയിക്കുകയും ചെയ്തു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പൊതു സമ്മതനെ മത്സരിപ്പിച്ചാല്‍ വിജയിക്കാനാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. പക്ഷെ ഡിവിഷന് വിട്ടു കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഐഎന്‍എല്‍ കടുംപിടുത്തം തുടരുന്നതോടെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാ മുട്ടിയായിരിക്കുകയാണ്. ഐഎന്‍എല്ലിനെ പിണക്കി മുന്നോട്ട് പോവുകയാണെങ്കില്‍ വിജയ സാധ്യത കുറയുമെന്ന ചില നേതാക്കളുടെ മുന്നറിയിപ്പ് ജില്ലാ നേതൃത്വത്തെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: