നമ്മുടെ ശരീരത്തിനുചുറ്റും ഒരു ‘ഓറ'(പ്രകാശവലയം)ഉണ്ട്. എന്തുസംസാരിക്കുന്നതും ടേപ്പില്‍ പതിക്കുന്നതുപോലെ ഈ ഓറയില്‍ സകല കര്‍മ്മങ്ങളും പതിയുന്നുണ്ട്. ചെയ്യുന്ന നല്ലകര്‍മ്മങ്ങള്‍ക്കനുസരിച്ച് അതിന്റെ വര്‍ണ്ണം സ്വര്‍ണ്ണരശ്മികളുടേതുപോലെയാവും. അവര്‍ ഏതുകാര്യത്തിന് പുറപ്പെട്ടാലും പ്രതിബന്ധങ്ങള്‍
ഒഴിവായിക്കിട്ടും. ഏതിലും ഐശ്വര്യം മാത്രമാണുണ്ടാവുക. മരണാന്തരം അവര്‍ ബ്രഹ്മത്തില്‍ വിലയിക്കുന്നു. ചീത്തകര്‍മ്മം ചെയ്യുന്നവരുടെ ‘ഓറയില്‍’ നിറയെ ഇരുളുപരക്കും. പ്രതിബന്ധങ്ങള്‍ ഒഴിഞ്ഞ സമയം അവരില്‍ കണ്ടെന്നുവരില്ല. വീണ്ടും ഇവിടെ തന്നെജനിക്കേണ്ടതായിവരും. അതും അത്യന്തം ദുരിത പൂര്‍ണ്ണമായ വിധത്തില്‍ കഴിഞ്ഞു കൂടേണ്ടതായിവരും.
















