”ഇന്ദ്രിയാണി പരാണ്യാഹു” – എന്നവാക്യത്തില്‍ ഇന്ദ്രിയേഭ്യ പരം മനഃ മനസിലാണ് -ധനം വേണം, ഭാര്യ വേണം -എന്നിങ്ങനെയുള്ള തോന്നല്‍ ഉണ്ടാവുന്നത് പിന്നീട് ഇന്ദ്രിയങ്ങള്‍കൊണ്ട് അതിനുവേണ്ട പ്രവര്‍ത്തനം നടത്തും. അതുകൊണ്ടാണ് ഇന്ദ്രിയങ്ങളേക്കള്‍ ഉല്‍കൃഷ്ടം മനസാണെന്നു പറയുന്നത്.
മനസസ്തുപരാ ബുദ്ധിഃ
മനസിനെ പ്രവര്‍ത്തിപ്പിക്കുന്നതു ബുദ്ധിയാണ്. ധാരാളം ധനംകിട്ടിയേകഴിയൂ. ഇല്ലെങ്കില്‍ എങ്ങനെ ജീവിക്കും? എന്നനിശ്ചയം ബുദ്ധിയിലാണ് ഉണ്ടാവുന്നത്. അതുകൊണ്ടാണ് മനസിനേക്കാള്‍ ശ്രേഷ്ഠം ബുദ്ധിയാണെന്ന് പറയുന്നത്. ( തുടരും)
















