ദിനങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും
വിഷാദം ഉള്ളിലെങ്ങും നിറഞ്ഞിടുന്നു
എങ്ങോ പോയി മറഞ്ഞോരുല്ലാസം-
താങ്ങെന്നു കണ്ടു തണലെന്നു കണ്ടു എങ്ങോ.
മനസ്സിന്റെ ഇത്തിരിവെട്ടത്തില്‍ നടന്നടുത്തു.
മനസ്സു വിങ്ങിപ്പൊട്ടീടുന്നു തണലിനായി.
മാഞ്ഞുപോകാതെ വിഷാദം തന്നില്‍ ഉറഞ്ഞു.
നമുക്ക് മാത്രമായി വിഷാദം തന്നുപോറ്റീ ദൈവം.
വിഷാദം നെഞ്ചിലുതിരുമ്പോഴും സ്വപ്നങ്ങളെ-
താലോലിച്ചു എന്നും നമ്മള് ദൈവത്തില്‍ സവിധേ.
എന്നും വിഷാദം ഏറ്റുവാങ്ങീ ദൈവം.
അന്പിന് നന്മവിതറുമ്പോഴും ഏതോ-
വിഷാദം അകതാരില്‍ വിങ്ങീടുന്ന മനസ്സ്.
സ്വര്‍ണ ലിഖിതമാം ശിരസ്സ് എന്തിനോ-
വേണ്ടി അലയുകയായി ഭൂതലമാകവേ.
മരിക്കാതെ ജീവിക്കുന്ന ശിരസ്സ് ഉയര്‍ന്നു.
ആടിയുലയാതെ കാക്കുന്നു ദൈവം
ഓരോ ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീഴു-
മ്പോഴും കാല്‍ചുവടുകള്‍ക്ക് വേഗത പോരാ-
യെന്നും കാല്ചുവട്ടില് വേഗത മെല്ലെ മെല്ലെ
കുറഞ്ഞു തളര്ന്നടിയുന്നോരു ജീവിതം തന്നില്‍
ചിലപ്പോള്‍ മാനസം ഉരുള്‍പൊട്ടലില്‍
കുത്തിയൊലിച്ചിറങ്ങുന്ന നദിപോലെ.
മാനസം ശൂന്യതയിലേക്കു പറന്നുയരുന്നു-
കലുഷിതമാം മാനസം തേങ്ങിയമരുന്നു.
മറന്നുവെച്ച ഹൃദയം തെളിവാനംമ്പോലെ.
മാനസം ശൂന്യതയിലേക്ക് പറന്നുയരുന്നു.
വര്‍ഷങ്ങള്‍ പിറന്നുവീഴുമ്പോഴും മനസ്സ്
കത്തിയെരിയുന്നു ആരോരുമറിയാതെ.
ആടിത്തിമിര്‍ക്കാന്‍ കുളങ്ങളില്ല.
നിശ്ശബ്ദമാണെന്റെ പരിദേവനം.
ഒരിക്കലും വരാതെ അണയുന്നിതാ.
സ്പന്ദിക്കുന്ന ഓര്‍മകളില്‍ അലഞ്ഞീടട്ടെ.
ചിത തന്നില്‍ എരിഞ്ഞു കെട്ടടങ്ങുംവരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: