മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടും തച്ചമ്പാറയിലുംമുണ്ടായ വ്യത്യസ്ത ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മണ്ണാര്ക്കാട്ട്ബൈക്കിനു പിന്നില്‍ പെട്ടിഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവും തച്ചമ്പാറ വളവില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനുമാണ് മരിച്ചത്.
ഭീമനാട് നരയന്ങ്ങോട്ടില് വീട്ടില്‍ സേതുമാധവന് നായരുടെ മകന് ഗണേഷ് എന്ന ബാബു(29) ആണ് മണ്ണാര്‍ക്കാട്ടെ അപകടത്തില്‍ മരിച്ചത്. അലനല്ലൂരിലെ ഹാര്‍ഡ് വെയര്‍ ഷോപ്പിലെ സെയില്‍സ്മാനായ ഗണേഷ് ജോലികഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. പെട്ടിഓട്ടോറിക്ഷ ഇടിച്ചശേഷം നിറുത്താതെ പോവുകയായിരുന്നു. രക്തംവാര്‍ന്ന് റോഡില്‍ കിടന്ന ഗണേഷിനെ വഴിയാത്രക്കാര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിക്കുകയായിരുന്നു. അമ്മ: പരേതയായ ശാന്തകുമാരി.സഹോദരങ്ങള്‍: ഗീത, ഗിരീഷ്.
തച്ചമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ മുതുകുറുശ്ശി ശങ്കരന്‍കുട്ടിയുടെ മകന് ജയദേവന് (ഉണ്ണി-34) ആണ് തച്ചമ്പാറയിലെ അപകടത്തില്‍ മരിച്ചത്. കുട്ടിയുടെ 28-ാം ദിനാഘോഷചടങ്ങുകള്‍ക്ക് ബന്ധുക്കളെ ക്ഷണിക്കുവാന്‍ പോകുന്നതിനിടെയാണ് അപകടം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരുന്ന ലോറിയാണ് ഇടിച്ചത്. അമ്മ: ഇന്ദിര. ഭാര്യ: രാധിക. സഹോദരി: ജയപ്രഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: