പാലക്കാട്: സംസ്ഥാന ബജറ്റില്‍ പാക്ക് ചെയ്തുവരുന്ന ഗോതമ്പുല്‍പ്പന്നങ്ങള്‍, മേല്‍ത്തരം അരികള്‍, വെളിച്ചെണ്ണ എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയത് പുനപരിശോധിക്കണമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനപ്രസിഡന്റ് ടി.നസിറുദ്ദീന്‍, ജനറല്‍ സെക്രട്ടറി ജോബി.വി.ചുങ്കത്ത് എന്നിവര്‍ പ്രസ്താവിച്ചു.രണ്ട് വര്‍ഷം മുമ്പ് തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ട് ശതമാനം ടിഒടി കഴിഞ്ഞവര്‍ഷം ഒരുശതമാനം വാറ്റ് ടാക്സായി മാറ്റുകയുണ്ടായി.ഈ രണ്ടുടാക്സുകളും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കെ പുതുതായി ടാക്സ് ഏര്‍പ്പെടുത്തിയത് പരിശോധിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: