കോഴിക്കോട്: ഭാരതത്തിന്റെ പൗരാണിക ശാസ്ത്രശാഖയായ ജ്യോതിശ്ശാസ്ത്രം സര്‍വ്വകലാശാല തലത്തില്‍ പാഠ്യവിഷയമാക്കണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മറ്റു പല സര്‍വ്വകലാശാകളിലും ജ്യോതിഷം പഠന-ഗവേഷണ വിഷയമാണ്. കേരളത്തിലും അത് ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതീയ ജ്യോതിഷ കാര്‍മ്മിക് സംഘത്തിന്റെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ ബിജെകെഎസ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഷിനോജ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, ജില്ലാപ്രസിഡന്റ് ഇ.ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. ബാബുപണിക്കര്‍, താമരശ്ശേരി വിനോദ് പണിക്കര്‍, കൊടുവള്ളി കെ. രമേശ്പണിക്കര്‍, ഒറ്റപ്പാലം മധുസൂദനന്‍ പണിക്കര്‍, കൊല്ലം കെ.കെ. ശങ്കര നാരായണ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഫറോക്ക് എം. സുധീഷ് പണിക്കര്‍ സ്വാഗതവുംബാബു പണിക്കര്‍ നന്ദിയും പറഞ്ഞു.















