മഞ്ചേരി: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണമാസത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണം നടത്തും. കര്‍ക്കിടകം നാല് വ്യാസ പൂര്‍ണ്ണിമയായി ആചരിക്കും. നാലമ്പലയാത്ര, ഔഷധസേവാദിനം, വാവുബലി, ഗണപതിഹോമം, രാമായണപ്രഭാഷണങ്ങള്‍, രാമായണ കഥപറയല്‍, രാമായണപ്രശ്നോത്തരി തുടങ്ങി വിവിധങ്ങളായി പരിപാടികളാണ് അയ്യപ്പസേവാസമാജം ആവിഷ്ക്കരിക്കുന്നത്.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.നാരായണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.സി.വി.സത്യനാഥന്, സി.വി.രാജന്, പി.രാധാകൃഷ്ണന്, പി.ഉണ്ണികൃഷ്ണന് നായര്‍, എം.വിജയന്, വേലായുധന്, സി.ടി.പുഷ്പരാജന്‍, കെ.ചന്തു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: