എലൈറ്റ് എസ്ബിഐ കാര്‍ഡ് വിജയ് ജസുജയും മാസ്റ്റര്‍ കാര്‍ഡ് ദക്ഷിണേഷ്യാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വികാസ് വര്‍മയും ചേര്‍ന്ന് ദല്‍ഹിയില്‍ പുറത്തിറക്കുന്നു
കൊച്ചി: എസ്ബിഐ കാര്‍ഡ് എലൈറ്റ് എന്ന പേരില്‍ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് എസ്ബിഐ കാര്‍ഡ് ആന്റ് പെയ്മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. ബില്‍ തുക നല്‍കുന്നത് വേഗത്തിലാക്കുന്ന കോണ്ടാക്റ്റ്ലസ് ‘നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍’ സാങ്കേതിക വിദ്യയോടു കൂടിയതാണിതെന്ന് കമ്പനി സിഇഒ വിജയ് ജസുജ പറഞ്ഞു.
4999രൂപ നല്കി എലൈറ്റ് കാര്‍ഡ് സ്വന്തമാക്കുമ്പോള്‍ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും. ഗോള്‍ഫ് കോഴ്സ്, സ്പാ റിസര്‍വേഷന്‍, സിനിമ ടിക്കറ്റ് ബുക്കിങ് എന്നിവ ~ഒരു ഫോണ്‍ കോളിലൂടെ സാധ്യമാവും. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ക്ക് ആഗോളതലത്തില്‍ 850-ലേറെ വരുന്ന വിമാനത്താവളങ്ങളില്‍ ലോഞ്ചുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പരിഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: