പാലപ്പിള്ളി : മൈസൂരില്‍ പരിക്കേറ്റ നിലയില്‍ പുള്ളിമാന്‍കുട്ടിയെ റോഡിനോട് ചേര്‍ന്ന് കണ്ടെത്തി. ഒരു വയസോളം പ്രായമുള്ള മാന്‍കുട്ടിയെയാണ് കാല് ഓടിഞ്ഞ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ 9 മണിയോടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ മാന്‍കുട്ടിയെ വരന്തരപ്പിള്ളി മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും കാല് ഒടിഞ്ഞുതൂങ്ങിയതിനാല് മണ്ണുത്തിയിലേക്ക് കൊണ്ടുപോയി. നായ ആക്രമിച്ചതുപോലെയുള്ള പരിക്കുകളാണ് കണ്ടെത്തിയതെന്ന് മൃഗ ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: