ശ്രീകൃഷ്ണഭഗവാന്‍ വെണ്ണയില്‍ അത്യാര്‍ത്തിയുള്ളവനായിരുന്നു. അതു പാലിലും മോരിലും നിന്ന് കടഞ്ഞെടുക്കുന്നതല്ലൊ. ഇതുപോലെ ദേവന്മാരും മധുവിലാണല്ലൊ ഉന്മത്താരിയിരുന്നത്. ഇതിന്റെ അര്‍ത്ഥം രണ്ടും നോക്കിയാല്‍ ഒന്നല്ലാതില്ല.
ഇതു രണ്ടും മര്‍ദ്ദനത്തിന്റെ ശേഷമാണല്ലൊ ലഭിക്കുന്നത്. പാല്‍ സാക്ഷാലുള്ളറിവും, മര്‍ദ്ദനം അറിവു വച്ചുള്ള ധര്‍മ്മ പ്രവൃത്തികളും. ഇതിന്റെ ശേഷം കിട്ടുന്ന ശുഭാനുഭവമാണല്ലൊ വെണ്ണ. ഈ ശുഭാനുഭവം മറ്റുള്ളവര്‍ക്കു വേണ്ടി തന്നെത്താന്‍ ത്യാഗം ചെയ്തു ആ ശുഭത്തെ മറ്റുള്ളവരില്‍ വരുത്തി വയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തിയാണ് മര്‍ദ്ദനം (ധര്‍മ്മം).
ഇതിന്റെ ഫലമായി തന്നെ ബന്ധിക്കുന്നത് സഹോദരത്വമാകുന്നു. ഇവിടെയാണു സത്യവും ധര്‍മ്മവും സഹോദരത്വവും പ്രത്യക്ഷപ്പെടുന്നത്. ഈ വെണ്ണയെ (മധുവിനെ) ആഗ്രഹിച്ചാണ് ഭഗവാന്‍ യുഗേ യുഗേ അവതരിക്കുന്നത്.
















