മുമുക്ഷുവിന്- മോക്ഷം കാംഷിക്കുന്നവന്-ദുര്‍ജയനായ കാമനെ ജയിക്കാതെ, മുന്നോട്ടുപോവാനാവില്ല. അതിന് നമ്മെ സഹായിക്കാന്‍ ബലിഷ്ഠനായ ഒരു വ്യക്തിയെ കിട്ടുമോ? കിട്ടും. നിങ്ങളുടെ ഉള്ളില്‍ തന്നെ ആ സഹായി-സുഹൃത്ത് ഉണ്ടല്ലോ എന്നു ഭഗവാന്‍ മറുപടി പറയുന്നു.
ഏതായാലും കാമം എന്ന ശത്രുവിന്റെ മൂന്നു താവളങ്ങളും ശരീരത്തില്‍ തന്നെയാണല്ലോ. ജനനം മുതല്‍ തന്നെ കണ്ണുകാണാത്തവരുടെയും ചെവി കേള്‍ക്കാത്തവരുടെയും കൈകൊണ്ട് പിടിക്കാന്‍ കഴിയാത്തവരുടെയും നാക്കുകൊണ്ട് സംസാരിക്കാന്‍ കഴിയാത്തവരുടെയും ദേഹത്തില്‍ കാമം ഉണ്ട്. അതിന്- കാമത്തിന്- ഇന്ദ്രിയങ്ങളിലൂടെയല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതുകൊണ്ട് ഇന്ദ്രിയങ്ങളാണ് ദേഹത്തെക്കാള്‍ ശ്രേഷ്ഠം എന്നുപറയുന്നു.
















