കൊട്ടിയം: ഉമയനല്ലൂര്‍ ഏലായിലാണ് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. കൂതറ മുതല്‍ ആലുംമൂട് വരെ ഉള്ള റോഡിലാണ് സാമൂഹ്യവിരുദ്ധര്‍ സന്ധ്യ മയങ്ങിയാല്‍ താവളമടിച്ചിരിക്കുന്നത്. 10 മുതല്‍ 16 വയസ് വരെയുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരാണ് ഏറ്റവും ശല്യക്കാര്‍.
അടുത്തിടെ കൊട്ടിയം പോലീസ് ഇവരെ പിടികൂടി കേസ് എടുത്തെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ വീണ്ടും ഇവിടെ താവള മടിച്ചിരിക്കുകയാണ്. സന്ധ്യക്ക് ഇരുചക്രവാഹനങ്ങളില്‍ വരുന്ന സ്ത്രീകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതിലെ പോകാനാകാത്ത അവസ്ഥയാണ്. പോലീസിന്റെ പട്രോളിങ് ഇല്ലാത്തതാണ് ഇവിടെ സാമൂഹ്യവിരുദ്ധര്‍ കയ്യടക്കാനുള്ള കാരണം. ചൂണ്ട ഇട്ട് മീന്‍ പിടിക്കാന്‍ എന്ന വ്യാജേനയാണ് കഞ്ചാവ് മയക്കുമരുന്ന് എന്നിവയുടെ കച്ചവടം വരെ ഇതിന്റെ മറവില്‍ നടക്കുന്നു. ഇവിടേക്ക് പോലീസിന്റെയും എക്‌സൈസിന്റയും ശ്രദ്ധ പതിപ്പിക്കണമെന്ന് നടുവിലക്കര ജനകീയസമിതി ആവശ്യപ്പെട്ടു.
















