പുനലൂര്‍: സഞ്ചാരികള്‍ക്ക് വിസ്മയം പകരുന്ന തൂക്കുപാലത്തിന്റെ കവാടം അടച്ചു. അഞ്ചുമാസം മുന്‍പാണ് സഞ്ചാരികള്‍ക്കായി നവീകരണം പൂര്‍ത്തിയാക്കി പാലം തുറന്ന് കൊടുത്തത്. തൂക്കുപാലത്തിന്റെ മുന്‍വശത്തെ പ്രവേശനകവാടം അടച്ച് ഇവിടെ ഒരു ഷെഡ്ഡ് ഉയര്‍ത്തിക്കെട്ടിയിരിക്കുകയാണ്.
ചരിത്രവിസ്മയത്തെ ഷെഡ്ഡ് മറച്ച നിലയിലാണ് ഉള്ളത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ബാക്കി വന്ന പലകകളും അനുബന്ധനിര്‍മ്മാണ സാമഗ്രികളും സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇവിടെ ഷെഡ്ഡ് നിര്‍മ്മിച്ചിരിക്കുന്നത്. വനംമന്ത്രി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ മുഖമുദ്രയായ തൂക്കുപാലത്തിന്റെ കവാടം മറച്ച് ഷെഡ്ഡ് നിര്‍മ്മിച്ചിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് സഞ്ചാരികള്‍ തൂക്കുപാലം കാണാനായി പുനലൂരിലെത്തുമ്പോള്‍ പ്രവേശന കവാടം അടഞ്ഞു കിടക്കുന്നത് സഞ്ചാരികളെ വലയ്‌ക്കുന്നു. പാലത്തില്‍ കയറി ഒന്നു നടക്കുകയെന്നത് സഞ്ചാരികളെ സംബന്ധിച്ചിടത്തോളം സന്തോഷമാണ്. എന്നാല്‍ സഞ്ചാരികളുടെ ഈ അവകാശം നിഷേധിക്കുകയാണ് പുരാവസ്തുവകുപ്പ് ചെയ്തിട്ടുള്ളത്. വര്‍ഷങ്ങളായി കാത്തിരുന്ന ശേഷമാണ് പാലം നവീകരിച്ചത്. പാലത്തിന്റെ നവീകരണത്തിന് ശേഷം സഞ്ചാരികളുടെ മുഖ്യാകര്‍ഷണമായ പാലം കാണാന്‍ ദിവസേന സഞ്ചാരികള്‍ എത്തുന്നുണ്ട്. എന്നാല്‍ മുഖം മറച്ച തൂക്കുപാലമാണ് അവര്‍ക്ക് കാണാന്‍ സാധിക്കുന്നത്. സഞ്ചാരികള്‍ക്ക് തടസമുണ്ടാകുന്ന ഈ ഷെഡ്ഡ് ഉടന്‍ പൊളിച്ചുമാറ്റമണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നു.
















