കാഞ്ഞങ്ങാട്: അലാമിപ്പള്ളി കൂളിയങ്കാല്‍ റോഡ് തകര്‍ന്നു. കാല്‍നടയാത്രക്കാര്‍ക്ക് പോലും യാത്ര ചെയ്യാന്‍ പറ്റാത്ത വിധമാണ് റോഡ് തകര്‍ന്നത്. കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും അലാമിപ്പള്ളി വരെ കെഎസ്ടിപി റോഡ് പണി നടക്കുന്നതിനാല്‍ നീലേശ്വരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇതുവഴിയാണ് പോകുന്നത്. ഇതാണ് റോഡ് തകരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആഴത്തിലുള്ള കുഴികള്‍ ഉള്ളത് അപകടത്തിന് കാരണമാകുന്നു. ഇരുചക്രവാഹനങ്ങള്‍ ഈ കുഴിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നത് നിത്യസംഭവമാണ്. ഒരു കിലോമീററര്‍ ദൂരമുള്ള റോഡില്‍ പകുതിയോളവും തകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: