മുളിയാര്‍: ശ്രീ ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി മുളിയാര്‍ കുഞ്ചിരക്കാന ക്ഷേത്രത്തില്‍ നടന്ന മദ്യവര്‍ജ്ജന ശിബിരം മല്ലം ക്ഷേത്ര മാനേജിങ്ങ് ട്രസ്റ്റി ആനമജല്‍ വിഷ്ണുഭട്ട് ഉദ്ഘാടനം ചെയ്തു. മദ്യത്തിന്റെ ഉപയോഗം മൂലം സര്‍വ്വതും നശിക്കുന്ന കുടുംബങ്ങള്‍ക്ക് സമാധാനത്തിനു വേണ്ടിയാണ് ശിബിരം നടത്തുന്നതെന്നും സം ഘാടകരായ ശ്രീ ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് വെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ശ്രീകാന്ത് മുഖ്യാതിഥിയായി. ശിബിരാധികാരി ചന്ദ്രശേഖരന്, ജനജാഗ്രിതി സമിതി അധ്യക്ഷന്‍ ഗോപാല്‍ഷെട്ടി, ജനജാഗ്രിതി ജില്ലാ വൈസ് പ്രസിഡന്റ് ബാലകൃഷ്ണ വോര്‍ക്കുഡ്ലു, പഞ്ചായത്ത് സമിതിയംഗം ജസീല അസ്ലം, ഷെരീഫ് കൊടവഞ്ചി, സ്വാഗതസംഘം അധ്യക്ഷന്‍ നവീന്‍കുമാര്‍ ഭട്ട് എന്നിവര്‍ സംസാരിച്ചു. ഗ്രാമവികസന പദ്ധതി ജില്ലാ യോജനാധികാരി ചേതന സ്വാഗതവും സ്വാഗതസംഘം വര്‍ക്കിങ്ങ് പ്രസിഡന്റ് വാമന ആചാരി നന്ദിയും പറഞ്ഞു.
ശ്രീ ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി മുളിയാര്‍ കുഞ്ചിരക്കാന ക്ഷേത്രത്തില്‍ നടന്ന മദ്യവര്‍ജ്ജന ശിബിരം മല്ലം ക്ഷേത്ര മാനേജിങ്ങ് ട്രസ്റ്റി ആനമജല്‍ വിഷ്ണുഭട്ട് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: