കാഞ്ഞങ്ങാട്: സര്‍ക്കാര്‍ അനാസ്ഥ മൂലം ഡെങ്കിപ്പനി ബാധിച്ച് രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക, ആവശ്യമായി തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുക, ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക. ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിഎംഒ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോരം ഉള്‍പ്പടെയുളള സ്ഥലങ്ങളിലെ സാധാരണക്കാരന്റെ ആശ്രയമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഇന്ന് പരാധീനതകളുടെയും പരാതികളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയിലെങ്ങും പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. നിത്യേനയെന്നോണം ഡെങ്കിപ്പനി മരണം സംഭവിക്കുന്നു. അരഡസനോളം പേരാണ് അടുത്ത ദിവസങ്ങളിലായി മരണപ്പെട്ടിട്ടുള്ളത്.
ഡെങ്കിപ്പനിക്കെതിരെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ല. ഇതുമൂലം ജീവന് രക്ഷിക്കാന്‍ മംഗളൂരുവിലെ സ്വകാര്യ അശുപത്രിയില്‍ ലക്ഷങ്ങളാണ് മുടക്കേണ്ടി വരുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. രോഗവുമായെത്തുന്നവരെ പരിശോധിക്കാന്‍ പോലും മതിയായ ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ് ജില്ലാ ആശുപത്രി ഉള്‍പ്പെടെ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. ജില്ലാ പഞ്ചായത്ത് അധികൃതരും വേണ്ട നടപടികളെടുക്കുന്നുല്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ജില്ലയില്‍ രക്തഘടക വിഭജന യൂണിറ്റ് സ്ഥാപിക്കുമെന്ന ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനവും നടപ്പിലായിട്ടില്ല. ഡെങ്കിപ്പനി ബാധിതര്‍ക്ക് സഹായകമായി രക്തത്തില്‍ നിന്നും പ്ലേറ്റ്ലറ്റ് വേര്‍തിരിക്കുന്ന സംവിധാനം പ്രവര്ത്തക്ഷമമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, ജില്ലാ വൈസ് പ്രസിഡന്റ് കൊവ്വല്‍ ദാമോദരന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.കുട്ടന് സംസാരിച്ചു. ബളാല്‍ കുഞ്ഞിക്കണ്ണന് സ്വാഗതവും സി.കെ.വത്സലന്‍ നന്ദിയും പറഞ്ഞു.
ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിഎംഒ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: