പരപ്പനങ്ങാടി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പുതിയ സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വില്ലേജ് ഓഫീസുകളില്‍ ഉച്ചക്ക് ശേഷം നികുതി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരില്ല.
പരപ്പനങ്ങാടി, നെടുവ വില്ലേജുകളിലാണ് ഉച്ചക്ക് ശേഷം നികുതി സ്വീകരിക്കുന്നില്ലെന്ന വ്യാപക പരാതി ഉയരുന്നത്. വൈകിട്ട് നാല് വരെ നികുതി സ്വീകരിക്കണം എന്നാണെങ്കിലും ഉദ്യോഗസ്ഥര്‍ അവര്‍ക്ക് സൗകര്യപ്രദമായ ടൈം ഷെഡ്യൂള്‍ ഉണ്ടാക്കിയിരിക്കുകയാണ്.
ഭൂമി അളവ്, പോക്കുവരവ്, പ്രകൃതിക്ഷോഭം നടന്ന സ്ഥല സന്ദര്‍ശനം തുടങ്ങിയ ഔദ്യോഗിക കാര്യങ്ങള്‍ ഉച്ചക്ക് ശേഷമാണ് നടക്കുന്നത്.
ഈ സമയം ഓഫീസുകളിലെത്തുന്നവര്‍ക്ക് നികുതിയടക്കാന്‍ സാധിക്കുന്നില്ല. കോടതി ജാമ്യത്തിനും ബാങ്ക് ലോണ്‍, തുടങ്ങിയ അടിയന്തിര ആവശ്യത്തിനും നികുതി ശീട്ട് വേണ്ടി വരുന്ന പൊതുജനമാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.
വൈകിട്ട് വരെ നികുതി സ്വീകരിക്കാന്‍ സംവിധാനമൊരുക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: