പരപ്പനങ്ങാടി: പെരുന്നാള്‍ തലേന്ന് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നിന്നും എംഎല്‍എ പി.കെ.അബ്ദുറബ്ബ് ഇടപെട്ട് പ്രതിയെ ഇറക്കി കൊണ്ടുപോയ സംഭവത്തില്‍ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കും.
കഴിഞ്ഞ ഏപ്രിലില്‍ പരപ്പനങ്ങാടി നഗരസഭാ വനിതാ കൗണ്‍സിലര്‍ നല്‍കിയ ജാതിപ്പേര് വിളിച്ച് അപമാനിച്ചുയെന്ന കേസിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ എ.പി.മുജീബിനെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഇത്രയും നാളായിട്ടും പെരുന്നാള്‍ തലേന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ ലീഗുകാര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് സ്ഥലം എംഎല്‍എ പി.കെ.അബ്ദുറബ് ജില്ലാ പോലീസ് സൂപ്രണ്ടുമായി സംസാരിച്ചതിന് ശേഷം പ്രതിയെ പെരുന്നാള്‍ പിറ്റേന്ന് ഹാജരാക്കാമെന്ന ഉറപ്പില്‍ മോചിപ്പിക്കുകയായിരുന്നു.
എന്നാല്‍ ജനപ്രതിനിധി ഇടപെട്ട് പ്രതിയെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ച് പെരുന്നാള്‍ ദിനത്തില്‍ സിപിഎമ്മുകാര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഔദ്യോഗിക ക്യത്യനിര്‍വഹണം തടസപ്പെടുത്തിയ ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് ശേഷമാണ് ഇത്തരം കേസുകളില്‍ മേലുള്ള നടപടികള്‍ക്ക് വേഗം കൂടിയത് സമാനമായ ജാതിപ്പേര് കേസുകള്‍ ഏപ്രിലില്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയും പ്രയോഗിച്ചിരുന്നു.അധികാര കേന്ദ്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ശരിപ്പെടുത്തലുകള്‍ക്ക് വിധേയമാവുകയാണ് ഇപ്പോള്‍ പൊതുജനം.
















