പനമരം : മീനങ്ങാടിക്കടുത്ത് കൃഷ്ണഗിരിയില്‍ വളവില്‍ ബുധനാഴ്ചയുണ്ടായ ബസ് അപകടത്തില്‍ ഉറ്റ സുഹൃത്തുക്കളുടെ മരണം ചീക്കല്ലൂര്‍ ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി. അയല്‍ക്കാരനായ ജോണ്സണ്, വിനോദ് കുമാര്‍ എന്നിവരാണ് മരണപ്പെട്ടത്. ദേശീയപാതയോരത്ത് കൂടെ നടന്ന് വരുമ്പോള്‍ നിയന്ത്രണം വിട്ട ബസ് ഇവരുടെ ദേഹത്ത് കൂടെ മറിയുകയായിരുന്നു. ചീക്കല്ലൂര്‍ സ്കൂളിനടുത്താണ് ഇരുവരുടെയും വീട്. മീനങ്ങാടി എസ്റ്റേറ്റില്‍ കാട് വെട്ട് ജോലിക്ക് പോയതായിരുന്നു.
ജോണ്സണ്, വിനോദ്കുമാര്‍, എല്‍ദോ, വിഷ്ണു ജോലി കഴിഞ്ഞ് മീനങ്ങാടി അമ്പലം പടിയിലേക്ക് നടക്കുന്നതിനിടയിലാണ് പാഞ്ഞ് വന്ന ബസ് ഇവരുടെ ദേഹത്തേക്ക് മറിഞ്ഞത്. എല്‍ദോ മുന്നിലായതിനാലാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഗുരുതരാവസ്ഥയിലായ വിഷ്ണു കോഴിക്കോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മരിച്ച വിനോദ് കുമാര്‍ കുടുംബത്തിന്റെ നെടുംതൂണായിരുന്നു. ഭാര്യക്കു വിഹിതം കിട്ടിയ 10 സെന്റ് സ്ഥലത്ത് ചെറിയ വീട് വെച്ചാണ് താമസം. മൂത്ത മകള്‍ സുരിജിത പ്ലസ് ടു കഴിഞ്ഞു. ശ്രീനിജിത പ്ലസ് വണ്‍ പഠിക്കുന്നു. വിനോദ് കുമാറിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. ഭാര്യ പ്രിയ, മക്കള്‍ സുരിജിത, ശ്രീനിജിത. ജോണ്സണ് സ്ഥിരമായി പെയിന്റിംഗ് ജോലിക്കാണ് പോകാറ്. മഴക്കാലമായതോടെ പെയിന്റിംഗ് ജോലിയില്ലാത്തതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി നാല് പേരും ഒരുമിച്ച് കാട് വെട്ട് ജോലിക്ക് പോകാന്‍ തുടങ്ങിയിട്ട്. ഭാര്യ ജിഷ, മക്കള്‍- ഷാരോണ്‍, (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി), സാന്മരിയ (യുകെജി വിദ്യാര്‍ത്ഥിനി).
മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുളള വിഷ്ണു കല്‍പ്പറ്റയില്‍ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയാണ്. പഠനം ഇല്ലാത്ത സമയങ്ങളില്‍ ജോലിക്ക് പോയിട്ടാണ് പഠനത്തിനുളള പണം കണ്ടെത്തുന്നത്. വിഷ്ണു പഠനത്തോടൊപ്പം ഒരു കുടുംബനാഥനുമാണ്. കുടുംബത്തിന്റെ ഏക ആശ്രയമാണ് വിഷ്ണു.
ചീക്കല്ലൂര്‍ എല്‍.പി.സ്കൂളില്‍ രണ്ട് മതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു. ഇവരോടുളള ആദരസൂചകമായി ചീക്കല്ലൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: