വള്ളിക്കുന്ന്: നിറംകൈതക്കോട്ട ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് കാരിയര്‍ ബോക്സ് അപകട ഭീഷണിയുയര്‍ത്തുന്നതായി പരാതി. മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ഫ്യൂസുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മഴക്കാലമായതോടെ നാട്ടുകാര്‍ പേടിയോടെയാണ് ഇതിലെ സഞ്ചരിക്കുന്നത്. ചെറിയ കുട്ടികള്‍ക്ക് പോലും എത്തിപ്പിടിക്കാവുന്ന അവസ്ഥയിലാണ് വാതിലുപോലുമില്ലാത്ത ഫ്യൂസ് ബോക്സ്. കനത്ത മഴയില്‍ ഫ്യൂസ് ബോക്സിന് ചുറ്റും വെള്ളം കെട്ടികിടക്കുന്നത് പതിവാണ്. വലിയ ഇരുമ്പു കമ്പി ഉപയോഗിച്ചാണ് മിക്ക ഫ്യൂസുകളും കെട്ടിയിരിക്കുന്നത്. നിരവധി തവണ ആശങ്ക ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ഒരു ദുരന്തം ഉണ്ടാകട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന ഭാവത്തിലാണ് വൈദ്യുതി ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: