കാസര്‍കോട്: ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര നവീകരണ പ്രവൃത്തികളിലേക്കായി ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ നിന്ന് അനുവദിച്ച പത്ത്ലക്ഷം രൂപയുടെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ദക്ഷിണ കന്നഡ-കാസര്‍കോട് യോജനാധികാരി ചന്ദ്രശേഖര്‍, കാസര്‍കോട്-കുമ്പള വിഭാഗം യോജനാധികാരി ചേതന എന്നിവര്‍ ചേര്‍ന്ന് ക്ഷേത്ര നവീകരണ കമ്മറ്റി പ്രസിഡന്റ് ഡോ.അനന്തകാമത്തിന് കൈമാറി. നവീകരണ കമ്മറ്റി അധ്യക്ഷന്‍ രാംപ്രസാദ്, കെട്ടിട നിര്‍മ്മാണ സമിതി അധ്യക്ഷന്‍ കെ.എന്‍.വെങ്കടരമണ ഹൊള്ള, എക്സിക്യുട്ടീവ് ഓഫീസര്‍ രാംനാഥ് ഷെട്ടി, ട്രസ്റ്റിബോര്‍ഡ് ചെയര്മാന് ബി.കരുണാകരന്, ഉമേശ് അണങ്കൂര്‍, ദിനേശ് മഠപ്പുര, സി.വി.പൊതുവാള്, ജലജാക്ഷി ടീച്ചര്‍, രവികേസരി, കെ.ടി.കാമത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലേക്ക് ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ നിന്ന് അനുവദിച്ച തുകയുടെ ആദ്യഗഡുവിന്റെ ചെക്ക് ദക്ഷിണ കന്നഡ-കാസര്‍കോട് യോജനാധികാരി ചന്ദ്രശേഖര്‍, ചേതന എന്നിവര്‍ ചേര്‍ന്ന് ഡോ.അനന്തകാമത്തിന് കൈമാറുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: