കാസര്‍കോട്: കാസര്‍കോട് (പെരിയ), കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ പോളിടെക്നിക് കോളേജുകളിലേക്കുളള ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ചാന്‍സ് ഇന്റര്‍വ്യൂ (കൗണ്‍സിലിങ്ങ്) എട്ട് മുതല്‍ 12 വരെ തീയതികളില്‍ പെരിയ ഗവ. പോളിടെക്നിക് കേളേജില്‍ നടക്കും. നിലവില്‍ പ്രവേശനം നേടി ബ്രാഞ്ചോ സ്ഥാപനമോ മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം.
എട്ടിന് രാവിലെ എട്ട് മണി മുതല്‍ 10 മണി വരെ റാങ്ക് നമ്പര്‍ ഒന്നു മുതല്‍ 250 വരെയും 10 മണി മുതല്‍ 12 മണി വരെ റാങ്ക് നമ്പര്‍ 251 മുതല്‍ 500 വരെയും 12 മണി മുതല്‍ രണ്ട് മണി വരെ റാങ്ക് മ്പര്‍ 501 മുതല്‍ 750 വരെയും എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് ചാന്‍സ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
11 ന് നടത്തുന്ന കൗണ്‍സിലിങ്ങില്‍ പിന്നോക്ക ക്രിസ്ത്യന്‍ (ഒ എക്സ്), കുടുംബി, ലാറ്റിന്‍ കാത്തോലിക്, വികലാംഗര്‍, ഓര്‍ഫന്‍ എന്നീ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ റാങ്കുകാര്‍ക്കും 2500 വരെ റാങ്കുളള ടിഎച്ച്എസ്എല്‍സി, ഐടിഐ, വിഎച്ച്എസ്സി, എസ്ടി (പട്ടികവര്‍ഗ്ഗം), ധീവര എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 900 വരെ റാങ്കുളള മറ്റു പിന്നോക്ക ഹിന്ദുക്കള്‍ ഈഴവ, വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 1200 വരെ റാങ്കുളള മുസ്ലീം, 3000 വരെ റാങ്കുളള പട്ടികജാതി, കുലാല, കുശവ വിഭാഗക്കാര്‍ക്കും പങ്കെടുക്കാം.
12 ന് നടത്തുന്ന കൗണ്‍സിലിങ്ങില്‍ തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജുകളിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് (സിഎബിഎം) കോഴ്സിന് ചേരാന്‍ താല്പര്യമുളള റാങ്കിലിസ്റ്റില്‍ ഉള്‍പ്പെട്ട 3000 വരെ റാങ്കുകാര്‍ക്കും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളേജിലെ സ്വാശ്രയ കോഴ്സായ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കോഴ്സിന് ചേരാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ രാവിലെ 10 മണിക്കുളളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ചാന്‍സ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനലും ഫീസാനുകൂല്യത്തിന് അര്‍ഹരായവര്‍ ഏകദേശം 3600 രൂപയും അര്‍ഹതയില്ലാത്തവര്‍ ഏകദേശം 6500 രൂപയും ഫീസിനത്തില്‍ കൊണ്ടുവരണം. പ്രവേശനം നേടിയവര്‍ അഡ്മിഷന് സ്ലിപ്പും ഫീസുകളടച്ച രശീതുകളും ഹാജരാക്കിയാല്‍ മതിയാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2234020, 2203110, 2211400, 9495373926.
പ്രതികരിക്കാൻ ഇവിടെ എഴുതുക: