കൊട്ടോടി: വൈദ്യുതി വകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ അപകടം മുന്നില്‍ കണ്ട് നില്‍ക്കുകയാണ് ചുള്ളി നെല്ലിമൊട്ടയിലെ ജനങ്ങള്‍. ഇവിടെ എല്‍ ടി വൈദ്യുതി ലൈന്‍ താഴ്ന്ന് കൈപൊക്കിയാല്‍ മുട്ടുമെന്ന സ്ഥിതിയിലാണ്. നെല്ലിമൊട്ടയില് സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ചീച്ചക്കയ, ചുള്ളി ഭാഗങ്ങളിലേക്ക് പോകുന്ന ലൈനാണ് താഴ്ന്ന് അപകടഭീഷണിയുയര്‍ത്തുന്നത്. സ്വകാര്യവ്യക്തികളുടെ സ്ഥലത്തുകൂടിയാണ് പൂര്‍ണമായും ലൈന്‍ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പണിയെടുക്കുന്ന തൊഴിലാളികളും ഭീഷണിയിലാണ്. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വന്ന് നേരില്‍കണ്ട് അപകട സ്ഥിതി ബോധ്യപ്പെട്ടിരുന്നു. ശരിയാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ശരിയാക്കിയിട്ടില്ല. അപകട ഭീഷണിയുയര്‍ത്തുന്ന വൈദ്യുതി ലൈന്‍ ഉയര്ത്തിക്കെട്ടണമെന്നാവശ്യപ്പെട്ട് രാജപുരം വൈദ്യുതി സെക്ഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായും നട്ടുകാര്‍ പറയുന്നു.
കൈയ്യെത്തും ദൂരത്ത്…. നെല്ലിമൊട്ടയില് താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: