മുളിയാര്‍: മുളിയാര്‍ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം വിവിധ ധാര്‍മ്മിക, കലാ സാസ്കാരിക പരിപാടികളോടെ ആഘോഷിക്കും. ആഘോഷത്തിന്റെ വിജയത്തിനായി ബോവിക്കാനത്ത് നടന്ന ആഘോഷസമിതി രൂപീകരണ യോഗം മുളിയാര്‍ ബാലഗോകുലം രക്ഷാധികാരിയും, ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷനുമായ എ.കരുണാകരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ബാലഗോകുലത്തിന്റെ അധ്യക്ഷന്‍ പ്രഭാകരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍കോട് ഗ്രാമാന്തര താലൂക്ക് സഹകാര്യവാഹ് രഞ്ജീവ് രാഘവന്, രക്ഷാധികാരി ഭാസ്കരന് നമ്പ്യാര്‍, വേണുഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സന്തോഷ് മുണ്ടക്കൈ സ്വാഗതവും രഞ്ജിത്ത് അമ്മങ്കോട് നന്ദിയും പറഞ്ഞു. 200 അംഗ ആഘോഷ സമിതി രൂപീകരിച്ചു.
ഭാരവാഹികളായി വേണുഗോപാലന്‍ മാസ്റ്റര്‍ കാനത്തൂര്‍ (പ്രസിഡന്റ്), രാജേഷ് ഭട്ട്, നവീന്‍കുമാര്‍ ഭട്ട്, മണികണ്ഠന്, രാജന് ബേപ്പ്, നാരായണന് പാലത്തോടി, എന്‍. പി.ഉപേന്ദ്രന്, രാഘവന് ഇരിയണ്ണി (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് അമ്മംങ്കോട് (ജനറല്‍ സെക്രട്ടറി), നിധീഷ്, സന്തോഷ്, പ്രശാന്ത്, സുരേഷ് കാനത്തൂര്‍, കാര്‍ത്തിക് (സെക്രട്ടറി), ബാലകൃഷ്ണന് കോട്ടൂര്‍ (ട്രഷറര്‍), മധുസൂദനന് ചിപ്ലിക്കയ (ആഘോഷപ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
മുളിയാര്‍ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷസമിതി രൂപീകരണ യോഗം
ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ എ.കരുണാകരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: