കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ആയിറ്റിയില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കരട് വോട്ടര്‍ പത്രിക ഈ മാസം ഏഴിന് പ്രസിദ്ധീകരിക്കും. എ ഡി എം കെ അംബുജാക്ഷന്റെ അധ്യക്ഷതയില്‍ എ ഡി എം ന്റെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. കരട് വോട്ടര്‍ പട്ടികയില്‍ അവകാശ വാദങ്ങളോ ആക്ഷേപങ്ങളോ ഉളളവര്‍ ഈ മാസം 23നകം അപേക്ഷ സമര്‍പ്പിക്കണം.
അവകാശ വാദങ്ങളിലും ആക്ഷേപങ്ങളിലും ആഗസ്റ്റ് മൂന്നിനകം തീര്‍പ്പുകല്‍പ്പിക്കും. അന്തിമ വോട്ടര്‍ പട്ടിക ആഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കും. ആയിറ്റി വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വി.അനീസ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യോഗത്തില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.രമേശന്, ജൂനിയര്‍ സൂപ്രണ്ടുമാരായ കെ.മോഹനന്, എ.വി.രാജന്, ഹെഡ് ക്ലര്‍ക്ക് കെ.മധുസൂദനന്, സീനിയര്‍ ക്ലര്‍ക്ക് ടി.കെ.വിനോദ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.രതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: